24th March, 2019

ശില്പ കലയിലെ മാണിക്യം ശ്രീ ടി പി മണി

ജനനം : 1954 മാര്‍ച്ച് 5ാം തിയ്യതി എറണാകുളം ജില്ലയില്‍ അമ്പലമുകളില്‍. പ്രാഥമിക വിദ്യാഭ്യാസം : ഗവ ഹൈ സ്‌കൂള്‍ കുഴിക്കാട് അമ്പലമുകള്‍.

  • പഠിക്കുന്ന കാലത്ത് ചിത്ര ശില്പകലകളില്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 1977 ലെ സ്റ്റേറ്റ് യൂത്ത് ഫെസ്റ്റിവലില്‍ ക്ലേ മോഡലിംഗ്‌ന് അ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് .

  • തൃപ്പൂണിത്തറ RLV കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ പെയിറ്റിംങ് പോസ്റ്റ് ഡിപ്ലോമ ബിരുദം നേടി .

  • 1984 ജനുവരി 25 ന് 1 മുതല്‍ 10 വരെ പഠിച്ച ഗവ ഹൈസ്‌കൂള്‍ കുഴികാടിൽ ഡ്രായിങ് ടീച്ചര്‍ ആയി ജോലിയില്‍ പ്രവേശിച്ചു .

  • 1987ല്‍ എറണാകുളം ജില്ലയില്‍ ഗവ ഹൈസ്‌കൂള്‍ മഞ്ഞപ്രയിലേക്ക് ട്രാന്‍സ്ഫര്‍ ആയി.

  • 1988 സെപ്റ്റംബര്‍ 9 ാം തിയതി ജവഹര്‍ നവോദയ വിദ്യാലയ പെരിയ കാസര്‍ഗോഡില്‍ ജോയിന്‍ ചെയ്തു .

  • വിദ്യാലയത്തിൻ്റെ തുടക്ക സമയമായതിനാല്‍ വളരെ അധികം ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട് .

  • ആ കാലയളവിലാണ് കേരളത്തിലെ ഏറ്റവും വലിയ ബുദ്ധ ശില്പം , കാട്ടുകല്ലും സിമെൻ്റെും മാത്രം ഉപയോഗിച്ച് പൂര്‍ത്തിയാക്കി .

  • 1993 ല്‍ ജെ. എന്‍. വി കോട്ടയത്തേക്ക് ട്രാന്‍സ്ഫര്‍ ആയി അവിടെ നിന്നും 1999 ല്‍ ആന്‍ഡമാന്‍ നികോബാര്‍ ദ്വീപിലെ ആന്‍ഡമാന്‍ ജില്ലയിലുള്ള മിഡില്‍ ആന്‍ഡമാനില്‍ പഞ്ചവടിയിലേക്കു ട്രാന്‍സ്ഫര്‍ ആയി .

  • മൂന്നര വര്‍ഷത്തെ സേവനത്തിനു ശേഷം 2002 ല്‍ കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിലേക്കു ട്രാന്‍സ്ഫര്‍ ആയി .

  • 2004 ല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശില്‍പോദ്യാനത്തിനു തുടക്കം കുറിച്ചു.

  • വലുതും ചെറുതുമായ 10 ല്‍ പരം ശില്പങ്ങള്‍ പൂര്‍ത്തിയാക്കി . കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും എത്തിയ കലാകാരന്‍മാര്‍ ഈ ശില്‌പോദ്യാന നിര്‍മാണത്തില്‍ പങ്കാളികളായിട്ടുണ്ട്.

  • നിരവധി ചുമര്‍ ചിത്രങ്ങളും റിലീഫ് വര്‍ക്കുകളും പെയിന്റിങ്ങുകളും ചെയ്തിട്ടുണ്ട് .

  • 2016 ല്‍ ഫെബ്രുവരിയില്‍ ജെ എന്‍ വി കൊട്ടാരക്കരയില്‍ നിന്നും കാസര്‍ഗോഡിലേക്കു തിരിച്ചെത്തി . തിരിച്ചെത്തിയതിനു ശേഷം ഒരു നിമിഷം പോലും പാഴാക്കാതെ വിദ്യാലയത്തില്‍ ശില്‌പോദ്യാനത്തിന്ന് തുടക്കം കുറിച്ചു.

  • ഈ ശില്‌പോദ്യാനത്തിന്റെ നിര്‍മാണത്തിനും കേരളത്തിലെ നിരവധി കലാകാരന്മാര്‍ പങ്കാളികളായി . 2018 ജനുവരി 26 ന് ഈ ശില്‌പോദ്യാനം രാജ്യത്തിനായി ബഹുമാനപെട്ട റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ സമര്‍പ്പിക്കുകയുണ്ടായി. ഈ ശില്‌പോദ്യാനത്തില്‍ 12 ല്‍ പരം ശില്പങ്ങള്‍ ഉണ്ട് . ഇനിയും ഏറെ ശില്പങ്ങള്‍ ചെയ്യാനുള്ള ഇടങ്ങള്‍ ശില്‌പോദ്യാനത്തില്‍ ഉണ്ട് .

  • ഈ ശില്‌പോദ്യാനത്തില്‍ ഇപ്പോള്‍ ചെയ്തുകൊണ്ട@ിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ച് പടുത്തുയര്‍ത്തുന്ന ശില്പം ഏവരുടെയും ശ്രെദ്ധകേന്ദ്രമായി മാറും എന്ന ഉറച്ച വിശ്വാസം ശ്രീ ടി പി മണിക്കു@ണ്ട്.

  • ഈ ശില്പം അലുമിനി അസോസിയേഷന്റെ ധനസഹായത്തോടുകൂടിയാണ് ചെയുന്നത് .

  • ഈ ശില്പത്തിനായി 40 ലോഡിലതികം വേസ്റ്റ് പ്ലാസ്റ്റിക് ഉപയോഗിച്ചിട്ടുണ്ട് .

  • UNൻ്റെ കഴിഞ്ഞ പരിസ്ഥിതി ദിന സന്ദേശമായിരുന്ന Beat Plastic Pollution എന്ന മഹത്തായ ആശയം ഉള്‍ക്കൊണ്ട് കൊണ്ടാണ് ഈ ശില്പം ചെയുവാന്‍ തീരുമാനിച്ചത് .

  • പ്ലാസ്റ്റിക് പൊലൂഷന്‍ കൊണ്ട് ഭൂമിയെ പരമാവധി മലിനീകരിക്കപ്പെട്ട ഈ സാഹചര്യത്തില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനം എന്ന ആശയം ഉയര്‍ത്തിക്കാട്ടാന്‍ ഏറ്റവും ഉചിതമായ ഒരു രീതിയാണ് ശില്പങ്ങള്‍ക്കകത്ത പ്ലാസ്റ്റിക് അടക്കം ചെയുന്ന രീതി . ഈ ശില്പം നിലനില്‍ക്കുന്നിടത്തോളം കാലം ഈ ശില്പത്തിനകത്തു ഉള്‍ക്കൊളിച്ചിരിക്കുന്ന വേസ്റ്റ് പ്ലാസ്റ്റിക് ഭൂമിക്ക് ഒരു ശാപമാകില്ല . ഇത് ലോക പരിസ്ഥിതി സംഘടന ഉള്‍പടെ ശ്രദ്ധിക്കപ്പെടും എന്നതിന് യാതൊരു സംശയവുമില്ല . പണി പൂര്‍ത്തിയാകുമ്പോള്‍ ഈ ശില്പമായിരിക്കും മലബാര്‍ ഭാഗത്തെ ഏറ്റവും വലിയ ശില്പങ്ങളില്‍ ഒന്ന് .

  • കൂടാതെ പ്ലാസ്റ്റിക് കുപ്പികളും മറ്റു കുപ്പികളും ചേര്‍ത്ത് ശില്‍പോദ്യാനത്തിനകത് നിരവധി പൂത്തറകള്‍ ഉണ്ടാക്കിയിട്ടുണ്ട് . എല്ലാ വീടുകളും ഓഫീസുകള്‍ക്കു മുന്നിലും ഇത്തരം പൂത്തറകള്‍ ഉണ്ടാ ക്കുകയാണെങ്കില്‍ പ്ലാസ്റ്റിക്കും മറ്റു കുപ്പി മാലിന്യങ്ങളും കുറെയെങ്കിലും ഇല്ലാതാകാന്‍ സാധിക്കും . കുപ്പികള്‍കൊണ്ടും മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍കൊണ്ടും വീടുകളും ഉദ്യാനങ്ങളും വളര്‍ത്തിയെടുക്കാന്‍ സാധിക്കും . ഇത്തരം പരിസ്ഥിതി സംരക്ഷണ ബോധം ഉയര്‍ത്തി പിടിക്കുന്ന ശില്പങ്ങളും നിര്‍മിതികളും ചെയുന്ന ടി പി മണിയുടെ പ്രവര്‍ത്തനം വളരെ വലുതാണ് .

  • മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിദ്യാലയ ക്യാമ്പസ് മോഡി പിടിപ്പിക്കുന്നതിലും ശില്‌പോദ്യാനം പോലുള്ള മഹത്തായ പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാകുന്നതിനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് .

  • അതിലുപരി കുട്ടികള്‍ക്കായി മ്യുറല്‍ പെയിന്റിംഗ് വര്‍ക്ക്‌ഷോപ് , മുഖത്തെഴുത്ത് വര്‍ക്ക്‌ഷോപ്, കാര്‍ട്ടൂണ്‍ ക്ലാസുകള്‍, ഗ്രൂപ്പ് പോസ്റ്റര്‍ മേക്കിങ് ക്യാമ്പ്, ക്ലേ മോഡലിംഗ്, തുടങ്ങിയവക്ക് അലുമിനി കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ ടി പി മണി വഹിച്ച പങ്ക് സ്മരണീയമാണ് .

  • അലുമിനി കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി അവരോടൊപ്പം എല്ലാ പരിപാടികള്‍ക്കും നേതൃത്വമായി പങ്ക് വഹിച്ചിട്ടു@് .

  • ഒരു കോമണ്‍ അലുമിനി അസോസിയേഷന്‍ രൂപികരിച്ച് രജിസ്ട്രേഷന്‍ നടത്തുന്നതിലും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ മുനോട്ടു കൊണ്ട്പോകുന്നതിനും എല്ലാ വിധ മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.

  • ഏഴാം ബാച്ചിലെ വിദ്യാര്‍ത്ഥിയായ കുഞ്ഞിക്കണ്ണന് അപകടത്തെത്തുടര്‍ന്നുണ്ട@ായ പക്ഷതാപം മൂലം അവശത അനുഭവിക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി കിടപ്പിലായ കുഞ്ഞിക്കണ്ണൻ്റെ
    ദുരിത പൂര്‍ണമായ ജീവിതം കണ്ടറിഞ്ഞു അദ്ദേഹത്തിന്റെ കുടുംബത്തെ രക്ഷിക്കുന്നതിനുള്ള കര്‍മപരിപാടിക്ക് രൂപം നല്‍കി .

  • ഈ സ്ഥാപനത്തിനുവേണ്ടി സ്തുത്യര്‍ഹമായ കാര്യങ്ങളാണ് മണി ചെയ്തിട്ടുള്ളണ്ട്.

All Comments

[[fullname]][[updated_at]]

[[comment]]

Show Older Comments Loading comments...